ബെംഗളൂരു: നഗരത്തിലെ ഏഴ് സ്കൂളുകളില്‍ ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ബെംഗൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത് പറഞ്ഞു. സ്കൂളുകളില്‍നിന്ന് കുട്ടികളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. വിപുലമായ പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു. ബോംബ് സ്ക്വാഡും രംഗത്തെത്തി.