കോഴിക്കോട്: വടകര കോട്ടപ്പള്ളിയിൽ ഭ്രാന്തൻകുറുക്കന്റെ പരാക്രമം. നിരവധി പേർക്ക് കടിയേറ്റു. വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്താണ് ഭ്രാന്തൻകുറുക്കന്റെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു വയസുള്ള കുട്ടിക്കും കടിയേറ്റു. പലർക്കും കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചിൽ മാന്തും ഏറ്റിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്. പൈങ്ങോട്ടായി പുനത്തിക്കണ്ടി മൊയ്തു (66), കൊല്ലങ്കണ്ടി കുഞ്ഞാമി (68), കോന്തനാരി ജലീൽ (53), കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്ത് പുനത്തിൽ മൊയ്തു ഹാജി (65), മൊയ്തു ഹാജിയുടെ മകന്റെ മകൾ പുനത്തിൽ ഫാത്തിമ (4) കുണ്ടു ചാലിൽ ഹസീന (27), കണ്ണങ്കണ്ടി ലീല (58), കണ്ണങ്കണ്ടി വനജ (38) എന്നിവർക്കാണ് കടിയേറ്റത്.












