കാസർകോട് : ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 3.90 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ ബത്ലഹം ടൂർസ് ഉടമകളായ പത്തനംതിട്ട തിരുവല്ല മഞ്ഞാടിയിലെ ജോയൽ ജയിംസ് നാൽക്കാലിക്കൽ, പിതാവ് ജയിംസ് തോമസ് എന്നിവർക്കെതിരെ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ്റെ വിധി. 3.90 ലക്ഷം രൂപയും 9% പലിശയും ചെലവിനത്തിൽ 5000 രൂപയും 30 ദിവസത്തിനകം നൽകണമെന്നാണ് വിധിച്ചത്. കാസർകോട് ചിറ്റാരിക്കാൽ സ്വദേശി കാപ്പിൽ കെ.എ.ദേവസ്യയുടെ പരാതിയെത്തുടർന്നാണ് നടപടി.
ജോലി വാഗ്ദാനം ചെയ്ത് 2 വർഷം മുൻപ് ഇദ്ദേഹത്തിൽ നിന്ന് ജോയൽ ജയിംസ് 3.90 ലക്ഷം രൂപ പലപ്പോഴായിയി കൈപ്പറ്റിയെന്നാണ് പരാതി. ഒരുവർഷം മുൻപ് ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് കൊടുക്കുകയും ചെയ്തു. പിന്നീട് ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അറിയിക്കുകയും കുറച്ചു കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞറിഞ്ഞതിനെ തുടര്‍ന്ന് പണം തിരികെ അവശ്യപെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.