ബെംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്നത്.
ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരി ധൈര്യത്തോടെ നിലകൊണ്ടു, ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊളളുന്നത്. ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ഗൗരിയുടെ കുടുംബത്തിനൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ വിജയിപ്പിക്കുന്നതിൽ ഞങ്ങൾ ഒരിക്കലും മടിക്കില്ലെന്ന് ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പറയുന്നത്. വ്യാഴാഴ്ച മാണ്ഡ്യയിൽ നിന്ന് തുടങ്ങിയ യാത്രയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു.
സെപ്റ്റംബര്‍ ഏഴിനാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചത്. 150 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 3,570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് സമാപിക്കുന്നത്.