ദില്ലി:.ഭാരത് ജോഡോ യാത്ര രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചാലും മുൻപോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് സ്ഥാപക ദിനത്തില്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയർത്തി. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി കോണ്‍ഗ്രസ് നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭയാന് സംസ്ഥാന നിരീക്ഷകരെ നിയോഗിച്ചു. തമിഴ്നാട് മുന്‍ പിസിസി അധ്യക്ഷന്‍ തിരുനാവുക്കരസര്‍ക്കാണ് കേരളത്തിന്റെ ചുമതല. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തമിഴ് നാട്ടിലെ നിരീക്ഷകന്. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുകള്‍ തോറും എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭയാന്.