അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ‘ദി ന്യൂസ് മിനുട്ടിന്’ നൽകിയ അഭിമുഖത്തിൽ മലയാളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഭാവന അറിയിച്ചിരുന്നു. 2022 മേയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ റൊമാന്റിക് ഡ്രാമ സ്വഭാവത്തിലുള്ളതാണ്. കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ് ആണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 96 കന്നഡ റീമേക്കിലും ഭാവനയായിരുന്നു നായിക. മലയാളത്തില്‍ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്.
പിന്നീട് വിവാഹ ശേഷം മലയാളത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. അതേസമയം, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തിന് ഭാവന അടുത്തിടെ വനിതാ ദിനവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ. സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അമല്‍ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അലക്‌സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, കിരണ്‍ കേശവ് ക്രിയേറ്റീവ് ഡയറക്ടറും, ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡ്‌ലെമുനിയും കാസ്റ്റിംഗ് അബു വളയംകുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ കൈകാര്യം ചെയ്യുന്നു.