വാഷിങ്ടന്‍ : യുഎസില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പോര് കടുക്കുന്നു. തന്റെ പേര് ഉപയോഗിച്ച് ബൈഡന്‍ യുഎസിനെ വിഭജിക്കുന്നെന്ന് ഡോണള്‍ഡ് ട്രംപ്. കാപിറ്റോള്‍ കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തിനു മറുപടി നല്‍കുകയായിരുന്നു ട്രംപ്. ‘അമേരിക്കയെ വിഭജിക്കുന്നതിനായി ബൈഡനിപ്പോള്‍ എന്റെ പേര് ഉപയോഗപ്പെടുത്തുകയാണ്. ബൈഡന്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന വസ്തുത മറയ്ക്കുന്നതിനായി നടത്തുന്ന രാഷ്ട്രീയ നാടകമാണിത്.’-ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തിനു നേതൃത്വം നല്‍കിയത് ട്രംപ് ആണെന്ന് ബൈഡന്‍ ആരോപിച്ചിരുന്നു. ട്രംപും അനുകൂലികളും അമേരിക്കയുടെ കഴുത്തില്‍ ഒരു കഠാര പിടിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ താല്‍പര്യത്തേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കാണ് ട്രംപ് പ്രാധാന്യം നല്‍കുന്നതെന്നും ബൈഡന്‍ പറഞ്ഞു. വ്യാഴാഴ്ച കലാപത്തിന്റെ വാര്‍ഷികദിനത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2020ലെ തിരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നുണകളുടെ ഒരു വല കെട്ടുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ‘കണക്കുകളിലേക്കു നോക്കൂ, അവ സ്വയം സംസാരിക്കും’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ‘അവ ന്യായീകരിക്കാവുന്നതായിരുന്നില്ല, അതിനാല്‍ മാധ്യമങ്ങള്‍ അവയെ വലിയ കള്ളമെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ആ തിരഞ്ഞെടുപ്പു തന്നെയായിരുന്നു ഏറ്റവും വലിയ കള്ളം. ‘- ട്രംപ് പറഞ്ഞു.