വാഷിങ്ടന്‍ : 2 വര്‍ഷം കഴിഞ്ഞു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയായാല്‍ വൈസ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നത് നിലവില്‍ ആ സ്ഥാനത്തുള്ള കമല ഹാരിസ് തന്നെയായിരിക്കുമെന്നു ജോ ബൈഡന്. കമലയുടെ ഓഫിസിലെ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുള്ള ചില അഭിപ്രായഭിന്നതകളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ബൈഡന് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ബിസി ചാനല്‍ അഭിമുഖത്തില്‍, അടുത്ത തിരഞ്ഞെടുപ്പിലെ സ്ഥാര്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് കമല ഒഴിഞ്ഞു മാറി.