ഐഫോണുകളില്‍ ഓഫറുകളുടെ പെരുമഴയാണ്. ഒരെണ്ണം സ്വന്തമാക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ആമസോണിലെ ഡീലുകള്‍ പരിശോധിക്കണം. ഐഫോണ്‍ 11 ആമസോണില്‍ 4000 രൂപ കിഴിവിലാണ് വില്‍ക്കുന്നത്. ഡീല്‍ കൂടുതല്‍ മധുരമാക്കാന്‍, ആമസോണ്‍ 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 2019 സെപ്റ്റംബറിലാണ് ഐഫോണ്‍ 11 പുറത്തിറക്കിയത്. 64 ജിബി വേരിയന്റിന് 68,300 രൂപയ്ക്കാണ് ഐഫോണ്‍ 11 ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാലും, ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണില്‍ 49,900 രൂപയ്ക്ക് വില്‍ക്കുന്നു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ 4000 രൂപയുടെ ഫ്‌ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണിന് പകരമായി 15,000 രൂപ വരെ ലഭിക്കും. ഇതോടെ വില 31,000 രൂപയായി കുറയും. നിങ്ങളുടെ പഴയ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യം ഫോണിന്റെ അവസ്ഥയെയും ഫോണിന്റെ നിര്‍മ്മാണ വര്‍ഷത്തെയും ആശ്രയിച്ചിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്മാര്‍ട്ട്‌ഫോണിന്റെ അവസ്ഥ നല്ലതാണെങ്കില്‍, നിങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ ഐഫോണ്‍ എക്‌സ്ആര്‍ 64 ജിബി എക്‌സ്‌ചേഞ്ച് ചെയ്താല്‍ നിങ്ങള്‍ക്ക് 12,000 രൂപ വരെ ലഭിക്കും. അതുപോലെ, നിങ്ങളുടെ പഴയ ഐഫോണ്‍ 11 എക്‌സേചേഞ്ച് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല മൂല്യം ലഭിക്കും. ഐഫോണ്‍ 11-ന് സമാനമായ ഡീല്‍ ഫ്‌ലിപ്പ്കാര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. ഇത് 18,850 രൂപ എക്സ്ചേഞ്ച് മൂല്യം വാഗ്ദാനം ചെയ്യുന്നു. അതും വില 31,000 രൂപയായി കുറയ്ക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഐഫോണുകളിലൊന്നാണ് ഐഫോണ്‍ 11. ആദ്യമായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇതൊരു മാന്യമായ വാങ്ങലാണ്. എന്നാലും, ഇതു വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ട്. സ്മാര്‍ട്ട്ഫോണിന് 120 ഹേര്‍ട്‌സ് ഡിസ്പ്ലേയോ 5ജി പിന്തുണയോ ഇല്ല.
എന്നാല്‍ ഏറ്റവും വലിയ ചോദ്യം നിങ്ങള്‍ക്ക് ശരിക്കും 5ജി ആവശ്യമുണ്ടോ, ഉയര്‍ന്ന ഡിസ്‌പ്ലേ ഉണ്ടോ എന്നാണ്. ഇന്ത്യ ഇപ്പോഴും 5ജി-യില്‍ നിന്നും ഇനിയും വര്‍ഷങ്ങള്‍ അകലെയാണ്. ബജറ്റും ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഐഫോണ്‍ 11 ന് അര്‍ഹതയുള്ള അപ്ഡേറ്റുകളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, കുറഞ്ഞത് 2025 വരെ സ്മാര്‍ട്ട്ഫോണിന് ആപ്പിളില്‍ നിന്ന് അപ്ഡേറ്റുകള്‍ ലഭിക്കുമെന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന.