കലാരംഗത്ത് വർഷങ്ങളായുള്ള വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ് 3യില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. പക്ഷേ ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥി എന്ന പേരെടുക്കാൻ സൂര്യക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസില്‍ അവസാന ഘട്ടത്തിലാണ് സൂര്യ പുറത്തായത്. ബിഗ് ബോസിനു ശേഷം മോഡലിംഗിലടക്കമുള്ള മേഖലകളില്‍ സജീവമായി തുടരുകയാണ് സൂര്യ. സാമൂഹ്യ മാധ്യമത്തിലെ വിമര്‍ശനങ്ങളെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചും സൂര്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എനിക്ക് മുപ്പത് വയസ്സ് കഴിഞ്ഞു. എന്നാല്‍ അത് വലിയൊരു പ്രായക്കൂടുതലാണ് എന്ന് ഞാന്‍ കരുതുന്നില്ല. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ എന്തോ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവരാണ് എന്ന ധാരണ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്കുണ്ട്. അവര്‍ ഞാന്‍ ചെയ്യുന്ന എന്തിനെയും വിമര്‍ശിക്കും. കിളവി എന്ന് വിളിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നുമായിരുന്നു. എന്നാല്‍ ഞാന്‍ എന്തോ ആയത് കൊണ്ട് ആണല്ലോ അവരെന്നെ കല്ലെറിയുന്നത് എന്നോര്‍ത്ത് സമാധാനപ്പെടും എന്നാണ് സൂര്യ സ്വകാര്യ ചാനലിനോട് പറഞ്ഞത്. മനസ്സിന് ഇഷ്ടപ്പെട്ട ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ തന്റെ അച്ഛനെയും അമ്മയെയും അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിയണം എന്നത് മാത്രമാണ് സൂര്യയുടെ ഏക ഡിമാൻഡ്. അവരാണ് എന്റെ ലോകം. താന്‍ ഒറ്റ മോളാണ് എന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.
മലയാളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ കൂടിയാണ് സൂര്യ മേനോന്.