പട്ന : ബിജെപിയുടെ എതിർപ്പു മറികടന്ന് ബിഹാറിൽ സംസ്ഥാനതല ജാതി സെൻസസ് നടപടികളുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തീരുമാനിച്ചു. ജാതി സെൻസസ് ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും നിതീഷ് കുമാർ അറിയിച്ചു.
ബിജെപി നിസഹകരിച്ചതു കാരണമാണു സർവകക്ഷി യോഗം നീണ്ടു പോയത്. സർവകക്ഷി യോഗത്തിനു തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനതല ജാതി സെൻസസിന് അനുമതി നൽകുമെന്നും നിതീഷ് വെളിപ്പെടുത്തി.