മുസാഫർപൂർ: കൊവിഡ് -19 പകർച്ചവ്യാധിക്കെതിരെ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി നടപ്പാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബീഹാർ മന്ത്രി രാം സൂറത്ത് റായ്. “നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വാക്സിൻ വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്തു”- മുസാഫർപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ രാം സൂറത്ത് റായ് പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി രാജ്യങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും അതേസമയം, ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നതെന്നും ബിഹാർ ബിജെപി നേതാവ് പറഞ്ഞു.
പാകിസ്ഥാനികളോട് ചോദിക്ക്കൂകൂ. ടെലിവിഷൻ റിപ്പോർട്ടുകളിലൂടെ ഞങ്ങൾ അവിടെ സ്ഥിതിഗതികൾ കണ്ടു. ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച് 18 മാസങ്ങൾക്ക് ശേഷം 200 കോടി വാക്‌സിനേഷൻ ഡോസുകൾ നൽകുന്നതിന്റെ നാഴികക്കല്ല് പിന്നിട്ടു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ജൂലൈ 15 മുതൽ സെപ്റ്റംബർ 30വരെ സൗജന്യ മുൻകരുതൽ ഡോസുകൾ നൽകുന്നതിനായി’കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ’ പ്രഖ്യാപിച്ചു.
18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുമെന്നും ആരോഗ്യകരമായ ഒരു രാജ്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി മോദി ഈ മാസം ആദ്യം പറഞ്ഞു.