കോട്ടയം : കല്ലറ – വെച്ചൂര്‍ റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നു രാവിലെ എട്ടു മണിയോടെ തരികിടപ്പാലത്തിന് സമീപം ആണ് അപകടം ഉണ്ടായത്.
ടോറസ് ഇടിച്ചു ബൈക്ക് യാത്രികന്റെ തലയ്ക്കാണു ഗുരുതര പരുക്കേറ്റത്. ഉടന്‍ തന്നെ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.