കോഴിക്കോട് : കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് മോഷണത്തിൽ ഞെട്ടി നാട്. മൂന്ന് ബൈക്കുകൾ കൂടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ മോഷ്ടിച്ച ബൈക്കുകൾ ആണോ എന്ന് ആളുകൾ പരിശോധിക്കുന്നുണ്ട്. ബൈക്ക് മോഷണത്തിൽ അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത ബൈക്കുകളുടെ എണ്ണം 10 ആയിട്ടുണ്ട്. വാഹനത്തിന്‍റെ നമ്പർ മാറ്റിയും ചേസ് നമ്പർ മായ്ച്ചുമാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്‍റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.