തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളജിലെ നാലാം വർഷ ബി.ഡി.എസ് വിദ്യാർഥിയാണ്.
തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരണം.
സംഭവത്തിനുശേഷം തുറമുഖ കവാടം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉപരോധിച്ചു. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഉപരോധം. തുറമുഖ അധികൃതരും പൊലീസും ചര്‍ച്ചയ്ക്ക് വന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി ചർച്ച നടത്തി.