• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ ? ; ലോകായ്കുത വിധിക്കെതിരേ വി.ഡി.സതീശന്‍

by Web Desk 01 - News Kerala 24
February 4, 2022 : 5:03 pm
0
A A
0
നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ  ?  ;  ലോകായ്കുത വിധിക്കെതിരേ വി.ഡി.സതീശന്‍

തിരുവനന്തപുരം : ആര്‍.ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോയെന്ന് വി.ഡി.സതീശന്‍ പരിഹരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുക. അഴിമതി ഇല്ലെന്നു കണ്ടെത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ മന്ത്രിക്ക് എങ്ങനെ ക്ലീന്‍ചിറ്റ് കൊടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വി.സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവരെയാണ് വി.സിയായി ചാന്‍സലര്‍ നിയമിക്കുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പത്താം വകുപ്പ് പ്രകാരം നിയമിച്ച സേര്‍ച്ച് കമ്മിറ്റി പിരിച്ചു വിടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് എങ്ങനെ നിയമവിധേയമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

60 വയസു കഴിഞ്ഞ വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്നും മന്ത്രി രണ്ടാമത്തെ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. നിയമസഭ പാസാക്കിയ നിയമവും ഭരണഘടനയും അനുസരിക്കാന്‍ ബാധ്യതയുള്ള മന്ത്രി നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് ചാന്‍സലര്‍ക്ക് കത്തയച്ചത്. ഇതൊരു നിര്‍ദ്ദേശമോ ശുപാര്‍ശയോ ആയി പരിഗണിക്കേണ്ടതില്ലെന്നാണ് ലോകായുക്ത പറഞ്ഞത്. പിന്നെ ഗവര്‍ണര്‍ക്കു സുഖമാണോ എന്ന് അന്വേഷിച്ചുള്ള കത്തായിരുന്നോ അത്? ഈ വിധി പ്രസ്താവത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് എങ്ങനെ പറയാനാകും. വി.സിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ശേഷം കമ്മിറ്റി റദ്ദാക്കണമെന്നു പറായന്‍ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? നിയമ സംവിധാനത്തെ കാറ്റില്‍പ്പറത്തി നിലവിലുള്ളയാള്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നു പറഞ്ഞാല്‍ അതിനെ സ്വജനപക്ഷപാതം എന്നാല്ലാതെ മറ്റെന്ത് പേരിട്ടു വിളിക്കും? മന്ത്രി എഴുതിയ ഈ രണ്ട് കത്തുകളും നിയമ വിരുദ്ധമല്ലെങ്കില്‍ അത് മറ്റെന്താണെന്നു കൂടി ലോകായുക്ത പറയണം. ലോകായുക്ത വിധിക്ക് എതിരായി അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

Next Post

ദുരിതാശ്വാസ നിധി ചെലവഴിക്കല്‍ ; മുഴുവന്‍ രേഖകളും ഹാജരാക്കണം , സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദ്ദേശം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ദുരിതാശ്വാസ നിധി ചെലവഴിക്കല്‍ ;  മുഴുവന്‍ രേഖകളും ഹാജരാക്കണം ,  സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദ്ദേശം

ദുരിതാശ്വാസ നിധി ചെലവഴിക്കല്‍ ; മുഴുവന്‍ രേഖകളും ഹാജരാക്കണം , സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദ്ദേശം

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ;  പരീക്ഷകൾക്ക് മുടക്കമില്ല

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ; പരീക്ഷകൾക്ക് മുടക്കമില്ല

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

പത്തനംതിട്ടയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട്  നടപടി സ്വീകരിക്കുന്നില്ല ;  എസ്.എഫ്.ഐ.ഒ – യോട് ഹൈക്കോടതി

പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല ; എസ്.എഫ്.ഐ.ഒ - യോട് ഹൈക്കോടതി

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In