തിരുവനന്തപുരം : വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു. തന്നെ മാനസികമായി തകർത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പോലീസുകാരാണ് ആത്മഹത്യയുടെ വക്കിൽ വരെയെത്തിച്ചതെന്നും ബിന്ദു പറഞ്ഞു. ഏറ്റവും കൂടുതൽ തന്നെ വേദനിപ്പിച്ചത് എഎസ്ഐ പ്രസന്നൻ ആണെന്ന് ബിന്ദു പറഞ്ഞു. ഒരാൾക്കും കൂടി നടപടിയെടുക്കണം എന്നാലേ തനിക്ക് തൃപ്തി ഉണ്ടാകൂ എന്ന് ബിന്ദു വ്യക്തമാക്കി. എസ് ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാമതൊരു പോലീസ് ഉദ്യോഗസ്ഥൻ ഉണ്ട് പേരറിയില്ലെന്നും കണ്ടാൽ അറിയാമെന്നും ബിന്ദു പറയുന്നു. ഇയാളാണ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്ന സമയം കാറിലിരുന്ന് തന്നെ അസഭ്യം പറഞ്ഞതെന്ന് ബിന്ദു പറയുന്നു. ഇയാൾക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.