• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍: 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by Web Desk 04 - News Kerala 24
January 14, 2024 : 10:35 pm
0
A A
0
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍: 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം> ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം, തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നാളെ ആരംഭിക്കും. 25 ഏക്കര്‍ വിസ്തൃതിയില്‍ ആകെ രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങിക്കഴിഞ്ഞു.

ഓരോ പവലിയനിലും നാം ഇതുവരെ സയന്‍സിലൂടെ മനസിലാക്കിയ അറിവുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്.

ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്. ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷം കൂടിയാകും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള എന്നുറപ്പാണ്.

നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഗായകന്‍ എംജി ശ്രീകുമാര്‍ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരിപാടികളും കലാ സാംസ്‌കാരിക പരിപാടികളും ചൊവ്വാഴ്ച ആരംഭിക്കും.പ്രഭാഷണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ഡോ കൃഷ്ണ വാര്യര്‍ മെമ്മോറിയല്‍ ലക്ചറില്‍ നാസ ശാസ്ത്രജ്ഞ ഡോ മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും.

കലാ സാംസ്‌കാരിക പരിപാടികളില്‍ ചലച്ചിത്ര താരം നവ്യാനായര്‍ നൃത്തം അവതരിപ്പിക്കും. ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്‌കൈ വാച്ചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20നാണ് ആരംഭിക്കുക. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്‌കൈവാച്ചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. ംംം.ഴളെസ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാടുവിടാനൊരുങ്ങിയ 5 പെൺകുട്ടികളെ റെയിൽവേ പൊലീസ് പിടികൂടി

Next Post

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദ്ദിച്ച കൊന്നക്കേസ്; രണ്ടു പ്രതികള്‍ കൂടി പിടിയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ,15 പേർക്കെതിരെ കേസ്

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദ്ദിച്ച കൊന്നക്കേസ്; രണ്ടു പ്രതികള്‍ കൂടി പിടിയില്‍

ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

രണ്ടും കല്‍പ്പിച്ച് യൂട്യൂബ്; പ്രതിസന്ധി ഒഴിവാക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ചുംബനം: നടപടി വേണമെന്ന് എംവിഡിയോട് സോഷ്യൽമീഡിയ

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ചുംബനം: നടപടി വേണമെന്ന് എംവിഡിയോട് സോഷ്യൽമീഡിയ

സപ്ലൈകോ കെട്ടിടത്തിലെ മോഷണം; പ്രതി അറസ്റ്റില്‍

സപ്ലൈകോ കെട്ടിടത്തിലെ മോഷണം; പ്രതി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In