പത്തനംതിട്ട : പത്തനംതിട്ട നിരണത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ നടത്തിയ പരിശോധനയിൽ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടു കർഷകരുടെ ആയിരത്തോളം വരുന്ന താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാർഡിൽ സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസം മുതൽ കള്ളിങ് ആരംഭിക്കും.