തിരുവനന്തപുരം : പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്ത സംഭവത്തില്‍ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാല്‍ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ച് വില്‍പ്പന നടത്താന്‍ സംവിധാനമൊരുക്കണമെന്നും കര്‍ഷകര്‍ പറയുന്നു. തറാവ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്.
ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നിരവധി താറാവുകളെ കൂട്ടത്തോടെ കൊന്നിരുന്നു.