കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ അഡീഷനല്‍ സെഷന്‍സ് കോടതി (1) വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ നിലനില്‍ക്കുമെന്നു പോലീസിന് നിയമോപദേശം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബു ഇന്നലെ ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയ്ക്കു നിയമോപദേശം കൈമാറി. കോടതിവിധി 2013ലെ നിര്‍ഭയ കേസിനെ തുടര്‍ന്നുള്ള നിയമ ഭേദഗതിക്ക് എതിരാണെന്നാണ് നിയമോപദേശം. നിയമോപദേശം സംസ്ഥാന പോലീസ് ആസ്ഥാനം മുഖേന സര്‍ക്കാരിനു കൈമാറും. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് അഡ്വക്കറ്റ് ജനറല്‍ ഓഫിസ് മുഖേന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
ഇതോടൊപ്പം, ഇരയായ കന്യാസ്ത്രീ തന്നെ പിന്തുണയ്ക്കുന്ന സംഘടനകളുടെ സഹായത്തോടെ, ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ എസ്.റാഫ് മുഖേന മറ്റൊരു അപ്പീലും നല്‍കും.