ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നായിരുന്നു. മുഖ്യമന്ത്രിയായ പെമയുടെതടക്കം ആറ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഇതോടെ സംസ്ഥാനത്ത് ആറ് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാതെ തെരഞ്ഞടുക്കപ്പെടും. മുക്തോ മണ്ഡലത്തില്‍ നിന്നാണ് പെമ ഖണ്ഡുവിനെ സ്ഥാനാര്‍ഥിയാക്കിയത്.
അറുപത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ഇടങ്ങളില്‍ എതിരാളികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ബിജെപി നേടിയത്. ജെഡിയു ഏഴ് സീറ്റിലും എന്‍പിപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്.