ന്യൂഡൽഹി : തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. ഇനി രാജിവെക്കുമെന്ന് കരുതുന്ന എംഎല്‍എമാരുമായി പാര്‍ട്ടി ദേശീയ നേതൃത്വം ആശയ വിനിമയം ആരംഭിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ നേതൃത്വത്തിലാണ് ഇടപെടല്‍. അതേസമയം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും നാളെയുമായി ചേരും. കോര്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക അന്തിമമായ് അംഗീകരിക്കാന്‍ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക അടുത്തദിവസം പുറത്തുവിടുമെന്ന് അഖിലേഷ് യാദവ് സൂചിപ്പിച്ചു. ബിജെപിയില്‍ നിന്ന് എത്തിയ എംഎല്‍എമാര്‍ക്ക് സീറ്റ് നല്കുന്ന വിധത്തിലായിരിക്കും സ്ഥാനാര്‍ഥിപ്പട്ടിക. ബിജെപിയില്‍ നിന്നെത്തിയ എംഎല്‍എമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അഖിലേഷ് അത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന സൂചനകള്‍ക്ക് ഇടെയാണ് അഖിലേഷിന്റെ പ്രതികരണം.