തൃശ്ശൂർ : ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകൾ ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ചാണ് നടക്കുന്നത്. എന്നാൽ 760 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്ന് ഇവിടെ മറച്ചുവെക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ് കേരളത്തിലെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിൻ്റെ പരസ്യത്തിൽ പദ്ധതിയുടെ കേന്ദ്രസർക്കാർ വിഹിതം എത്രയെന്ന് മറച്ചുവച്ചെന്നും അവർ പറഞ്ഞു. സ്മാർട്ട് സിറ്റികളുടെയും നഗര വികസനത്തിനും എത്ര കോടി കേന്ദ്രം നൽകി എന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി തയാറാവുമോ? സർക്കാർ നൽകിയ പരസ്യത്തിൽ പദ്ധതി സ്വന്തം പേരിലേക്ക് മാറ്റുകയാണ്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേന്ദ്രത്തിന്റേതെന്ന് പികെ കുഞ്ഞാലിക്കുട്ടി പോലും പറയാതെ പറഞ്ഞുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.