ദില്ലി : ത്രിപുര ബിജെപിക്കൊപ്പം തന്നെയെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡെയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോൾ ഫലം ത്രിപുരയിൽ ബിജെപി തുടരുമെന്ന സൂചനാണ് നൽകുന്നത്. നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ത്രിപുരയിൽ ബിജെപി നേടിയേക്കും. സിപിഎം ആറ് മുതൽ 11 വരെയും തിപ്രമോദ പാർട്ടി 9 മുതൽ 16 വരെ സീറ്റുകളും നേടിയേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
സിപിഎം 16 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം അടക്കം ഇടിയും എന്ന പ്രവചനമാണ് ആക്സിസ് മൈ ഇന്ത്യ നൽകുന്നത്. നേരത്തേ 42 ശതമാനം വോട്ടുവിഹിതം നേടിയ സിപിഎമ്മിന് ഇത്തവണ 32 ശതമാനമായി ഇത് കുറയും. അതേസമയം ഇത്തവണയും കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് പ്രവചനം. കോൺഗ്രസുമായി ചേർന്ന് മത്സരിക്കുമ്പോഴും സിപിഎമ്മിന് നിലമെച്ചപ്പെടുത്താനാകുന്നില്ല. പ്രത്യുദ് ദേബ് ബർമ്മന്റെ തിപ്രമോദ പാർട്ടി പ്രധാന സാന്നിദ്ധ്യമാകുന്ന കാഴ്ചയും ത്രിപുരയിൽ നിന്ന് പുറത്തുവരുന്നു.