ബെംഗളൂരു: ബിജെപിയിലെ പല നേതാക്കളും കോൺഗ്രസിലേക്ക് വരുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അനുയായി എച്ച് ഡി തിമ്മയ്യ ഇന്ന് കോൺഗ്രസിൽ ചേർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പരസ്യമാക്കിയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ കോൺഗ്രസിൽ ചേർന്നത്.
ചിക്കമഗളുരുവിൽ മാത്രം 13 ബിജെപി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ഡി കെ ശിവകുമാർ വെളിപ്പെടുത്തിയത്. രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ബിജെപി വലിയ നേതാക്കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍, ബൂത്ത് തലം വരെയുള്ള നേതാക്കളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി ഡി കെ ശിവകുമാർ കൂട്ടിച്ചേര്‍ത്തു.