തിരുവനന്തപുരം: വർക്കല മുനിസിപ്പാലിറ്റിയിൽ ദളിത് വനിതാ അംഗത്തെ ജാതി വിളിച്ച് അധിക്ഷേപിച്ചതിൽ പൊലീസ് കേസെടുത്തു. പത്താം വാര്‍ഡ് ബിജെപി അംഗം അശ്വതി ടി.എസ്. ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയിലാണ് പാര്‍ട്ടിയിലെ സഹ വനിതാ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ബിജെപി വർക്കല മണ്ഡലം പ്രസിഡന്റും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും പതിനൊന്നാം വാർഡ് അംഗവുമായി വിജി.ആർ.വി, നാലാം വാർഡ് അംഗം സിന്ധു. വി, പതിനെട്ടാം വാർഡ് അംഗം ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് വർക്കല പൊലീസ് കേസെടുത്തത്.