തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളും മുടി മുറിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്തു. തിരുവനന്തപുരത്തെ സമരവേദിയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ എത്തി. വന്നപ്പോൾ തോന്നുന്നത് തീവ്രമായ വികാരം. ധീരതയുടെ പര്യായമാണ് കണ്ടത്. 50 ദിവസം കിടന്നിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല. സർക്കാർ ധൂർത് ഒഴിവാക്കിയാൽ ഓണറേറിയാം കൊടുക്കാം. ആരോഗ്യ മന്ത്രിയും സ്ത്രീയാണ്. ഒരു കാര്യം പോലും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു കേരളത്തിലെ സ്ത്രീകൾ മറുപടി നൽകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.