ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പയെ ഒരുവിഭാഗം തടഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെ പിന്തുണക്കുന്നവരാണ് യെദിയൂരപ്പടെ തടഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരു ജില്ലയിലാണ് യെദിയൂരപ്പയുടെ പരിപാടി സംഘടിപ്പിച്ചത്. മുദിഗെരെ മണ്ഡലത്തിൽ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമിക്ക് വീണ്ടും നിയമസഭാ ടിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകര്‍ യെദിയൂരപ്പയെ ഘരാവോ ചെയ്തു. എതിർപ്പിനെ തുടർന്ന് മാർച്ച് റദ്ദാക്കാൻ ബി എസ് യെദിയൂരപ്പ തീരുമാനിച്ചു.
തെരഞ്ഞെടുപ്പിൽ തന്റെ മകൻ ബി വൈ വിജയേന്ദ്ര ശിവമോഗയിലെ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന യെദിയൂരപ്പയുടെ പ്രഖ്യാപനത്തെ സിടി രവി എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ് സങ്കൽപ് യാത്ര നയിക്കാൻ മുടിഗെരെയിൽ യെദിയൂരപ്പ എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുമാരസ്വാമിയെ പാർട്ടിക്ക് ഭാരമാണെന്നാണ് ഒരു വിഭാത്തിന്റെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് യെദിയൂരപ്പ റോഡ് ഷോ റദ്ദാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് മൂർച്ഛിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
പല മണ്ഡലങ്ങളിലും നേതാക്കൾ സീറ്റിനായി പരസ്യമായി രംഗത്തെത്തി. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മകൻ ബി.വൈ.വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കുമെന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു അദ്ദേഹം പറഞ്ഞു. എന്നാൽ വിജയേന്ദ്ര മത്സരിക്കുന്നതിനോട് ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. അഴിമതി ആരോപണവും ബിജെപിയെ വലയ്ക്കുന്നു.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമനഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർശം.
ഡി കെ സുരേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.