• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

by Web Desk 04 - News Kerala 24
April 22, 2023 : 10:26 pm
in Kerala, News
0
A A
0
പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശനം നടത്തിയതുപോലെ പെരുന്നാള്‍ ദിനം മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന ബിജെപി പ്രഖ്യാപനം നടപ്പായത് ചുരുക്കം ഇടങ്ങളില്‍ മാത്രമാണ്. പ്രധാന നേതാക്കളാരും മുസ്ലീം വീടുകള്‍
സന്ദര്‍ശിച്ചില്ല. നേതാക്കള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയിലാണ്. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ മാത്രമാണ് മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.

മുസ്ലിം വീടുകളില്‍ പെരുന്നാള്‍ ദിനത്തിലെത്തി ഈദ് ആശംസകള്‍ നേരണമെന്ന് കേരളത്തിന്‍റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറായിരുന്നു ആഹ്വാനം ചെയ്തത്. പെരുന്നാളിന് മുന്നോടിയായി പ്രമുഖ മുസ്ലിം നേതാക്കളെ കാണാൻ ബിജെപി നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഈസ്റ്റർ ദിനത്തിലും മറ്റും കിട്ടിയത് പോലുള്ള സ്വീകാര്യത കിട്ടില്ലെന്ന ഭയവും അണികളുടെ എതിർപ്പും കാരണമാണ് ഈ തണുപ്പൻ മട്ടെന്നാണ് സൂചന. ക്രിസ്ത്യൻ വോട്ടു ബാങ്കിലേക്കുള്ള പ്രവേശനം പോലെ മുസ്ലിം വോട്ടു ബാങ്കിലേക്ക് കടന്നു കയറാൻ എളുപ്പമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അത് കൊണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തുടർന്നാലും ദേശീയ തലത്തിൽ മുസ്ലിം സമുദായത്തോട് സ്വീകരിക്കുന്ന സമീപനം തന്നെയാകും കേരളത്തിലുമെന്നാണ് സൂചനകള്‍. നേരത്തെ ശ്രീധരൻ പിള്ളയ്ക്കും ഒ രാജഗോപാലിനും മറ്റും ഉണ്ടായിരുന്നത് പോലെ മുസ്ലിം സമുദായ സംഘടനകളുമായി ബന്ധം പുലർത്തുന്ന നേതാക്കളൊന്നും ഇപ്പോഴത്തെ ബിജെപി നേതൃനിരയിലില്ലാത്തതും തീരുമാനം നടപ്പിലാക്കുന്നതിന് വെല്ലുവിളിയായെന്നാണ് വിവരം.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തിയിരുന്നു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

Next Post

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; മാറ്റിവയ്ക്കാൻ വീണ്ടും അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; മാറ്റിവയ്ക്കാൻ വീണ്ടും അപേക്ഷ

മാര്‍ബിള്‍ കടയില്‍ ജോലിക്കെത്തി ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങി; മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പൊലീസ്

മാര്‍ബിള്‍ കടയില്‍ ജോലിക്കെത്തി ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങി; മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പൊലീസ്

കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി വേട്ട: എംഡിഎംഎ യും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി വേട്ട: എംഡിഎംഎ യും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

ലക്ഷ്യമിട്ടത് ഭർത്താവിന്റെ സഹോദരിയെ, മരിച്ചത് 12കാരൻ; താഹിറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

സഹോദരന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താനാണ് എലിവിഷം ഐസ്ക്രീമിൽ കലർത്തിയതെന്ന് താഹിറ; ഒഴിവായത് കൂട്ടമരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021