കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? കട്ടൻ കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയാവുന്ന കാര്യമാണ്. ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മധുരം ചേർക്കാതെ കുടിച്ചാൽ ഗുണം ഇരട്ടിയാകും. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) പറയുന്നത് കാപ്പി ബീൻസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടൻ കാപ്പിയിൽ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔൺസ് എസ്പ്രെസോയിൽ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
മിതമായി കഴിക്കുമ്പോൾ, കട്ടൻ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. എന്നിരുന്നാലും, അമിതമായ കാപ്പി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു…- ഡയറ്റ് ആൻഡ് ലൈഫ്‌സ്‌റ്റൈൽ കൺസൾട്ടന്റായ വസുന്ധര അഗർവാൾ പറഞ്ഞു.
‘ ബ്ലാക്ക് കോഫിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാപ്പിയിൽ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണ്. ഇത് ഭക്ഷണത്തിന് ശേഷം ഇൻസുലിൻ, ഗ്ലൂക്കോസ് സ്പൈക്കുകൾ കുറയ്ക്കുകയും കാലക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു…’ – അഗർവാൾ പറഞ്ഞു. ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ ഉത്പാദനം വൈകിപ്പിക്കുന്നു. അതായത് ശരീരത്തിലെ കലോറി കുറയ്ക്കുന്നു.
കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ടെന്നും വിദഗ്ധൻ പറഞ്ഞു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്. ഇത് ഗ്രെലിൻ (വിശപ്പ് ഹോർമോൺ) അളവ് കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ കാപ്പി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കാപ്പി ശരീരത്തെ കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ പുറത്തുവിടുകയും കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും അമിതമായ ലിപിഡുകളും കുറയ്ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ മെറ്റബോളിസം മികച്ചതാക്കുകയും ചെയ്യുന്നു.
കഫീനും അതുമായി ബന്ധപ്പെട്ട മെഥൈൽക്സാന്തൈൻ സംയുക്തങ്ങൾക്കും ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വൃക്കകളെ ബാധിക്കുന്നു. മൂത്രത്തിന്റെ ഉൽപാദനം വർദ്ധിപ്പിച്ച് അധിക ജലം നീക്കം ചെയ്യാനും ശരീരത്തിലെ ജലഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലയെ ബാധിക്കുമെന്നും നിർജ്ജലീകരണത്തിന് സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.