കട്ടിലില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോൾ തന്നെ കടുപ്പത്തിലൊരു കട്ടന്‍ ചായ. അല്ലെങ്കില്‍ കട്ടന്‍ കാപ്പി. ഇതാണ് നമ്മളില്‍ പലരുടെയും ശീലം. എന്നാല്‍ വെറും വയറ്റില്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ന്യൂട്രീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു. ഇതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്.
1. ദഹനക്കേട്
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്‍റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും. ഇത് അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. വായില്‍ ഗ്യാസ് രൂപപ്പെടുന്നതിനും ഇതു വഴി വയ്ക്കാം.
2. നിര്‍ജലീകരണം
കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം.
3. മലബന്ധം
നിര്‍ജലീകരണം ഉണ്ടാക്കുന്ന തിയോഫില്ലൈന്‍ മലബന്ധത്തിലേക്കും നയിക്കാം.
4. പല്ലിന്‍റെ ഇനാമലിനും കേട്
രാവിലെ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുമ്പോൾ വായിലെ ബാക്ടീരിയ ഇതിലെ പഞ്ചസാരയെ വിഘടിപ്പിക്കുന്നു. ഇത് വായ്ക്കുള്ളിലെ ആസിഡ് തോത് വര്‍ധിക്കാനും പല്ലിന്‍റെ ഇനാമല്‍ നഷ്ടമാകാനും ഇടയാക്കാം.
ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കട്ടന്‍ ചായ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിയുമെങ്കില്‍ കട്ടന്‍ ചായയും കാപ്പിയും പഞ്ചസാരയിടാതെ കുടിക്കുക. ഇനി കട്ടന്‍ ചായ പ്രശ്നമാണെങ്കില്‍ പാല്‍ ചായ കുടിച്ചേക്കാം എന്ന് കരുതരുത്. ഇതും വെറും വയറ്റിൽ കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ന്യൂട്രീഷ്യന്മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.