പാലക്കാട്: കല്ലേപ്പുള്ളിയില്‍ പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ഗ്രഹനാഥന് ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. കേസില്‍ പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സുരേന്ദ്രനാഥിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പലിശക്കാരില്‍ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ് വാങ്ങിയിരുന്നു. ഇവരുടെ ഭീഷണിയില്‍ വലിയ മനോവിഷമത്തിലായിരുന്നു സുരേന്ദ്രനാഥ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറഞ്ഞു. അമ്പലക്കാട് കോളനിയിലെ നിരവധി പേര് പലിശക്കാരുടെ ഭീഷണി നേരിടുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓപ്പറേഷന് കുബേരയുടെ പരിശോധന നിലച്ചതോടെയാണ് കൊള്ളാപലിശക്കാര് വീണ്ടും തലപൊക്കി തുടങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്.