വഡോദര : ഗുജറാത്തിലെ രാസവസ്തു നിര്‍മാണ ശാലയില്‍ സ്ഫോടനത്തില്‍ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ച്ചില്ലുകള്‍ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 12 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്.