പാലക്കാട്> പൊതുമേഖലയുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ നയങ്ങൾ തെറ്റെന്ന് ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി വി രാധാകൃഷ്ണൻ. ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ കേന്ദ്രം സ്വീകരിക്കുന്ന നയങ്ങളിൽ സംഘടനയ്ക്ക് വിയോജിപ്പുണ്ടെന്ന് രാധാകൃഷ്ണൻ തുറന്നടിച്ചു . രാജ്യത്ത് തൊഴിലാളികളുടെ ഐക്യം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായ ബി എം എസിന്റെ വിയോജിപ്പ് ഇതോടെ പൊതുവേദിയിൽ തന്നെ പുറത്തുവന്നിരിക്കുകയാണ്.