‘ലൈഫ് ഓഫ് പൈ’ എന്ന പ്രശസ്തമായ സിനിമ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും. കടലിൽ നിന്നുള്ള അതിജീവനത്തിന്റെ കഥയാണ് ആ സിനിമയിൽ പറയുന്നത്. അതുപോലെ യഥർത്ഥ ജീവിതത്തിലും അങ്ങനെ കടലിൽ അകപ്പെട്ടു പോയ ഒരു കുടുംബമുണ്ട്. ഡഗ്ലസ് റോബർട്ട്സൺ എന്നൊരാളുടെ കുടുംബം ആണത്. ഡഗ്ലസ് തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.
ഡഗ്ലസും കുടുംബവും ബോട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു കടലിലേക്ക് ഇറങ്ങിയത്. എന്നാൽ, ബോട്ട് മുങ്ങിയതോടെയാണ് ദുരിതം ആരംഭിച്ചത്. ഡഗ്ലസിന്റെ അച്ഛൻ കടത്തിന്റെ വക്കിലായിരുന്നു. അതോടെ ഭാര്യയേയും മക്കളേയും കൂട്ടി ഉള്ള സാധനങ്ങളെല്ലാം എടുത്ത് ബോട്ടിൽ ലോകം ചുറ്റി സഞ്ചരിക്കാം എന്നൊരു തീരുമാനം അയാൾ എടുത്തു. എന്നാൽ, ആ യാത്രക്കിടെ ബോട്ട് മുങ്ങി.
1971 -ലാണ് സംഭവം. ഗാലപ്പഗോസ് ദ്വീപുകളിൽ നിന്ന് 200 മൈൽ അകലെ ആയിരുന്നു അവരുടെ ബോട്ട്. അപ്പോഴാണ് ബോട്ട് മറ്റൊരു തിമിംഗലം ആണ് എന്ന് തെറ്റിദ്ധരിച്ച് ഒരു തിമിംഗലം അതിനെ ആക്രമിക്കുന്നത്. ബോട്ട് ആകെ അടിയുലഞ്ഞു, പിന്നാലെ തകർന്ന് മുങ്ങി. എല്ലാവരും ഭയപ്പെട്ടു എന്ന് ഡഗ്ലസ് പറയുന്നു. നടുക്കടലിലായിരുന്നു അവർ. ബോട്ട് ഉപേക്ഷിച്ച് ചങ്ങാടത്തിൽ കയറാൻ ഡഗ്ലസിന്റെ അച്ഛൻ പറഞ്ഞു.
കുറച്ച് മിനിറ്റുകൾക്ക് ശേഷം രംഗം ശാന്തമായി ഡഗ്ലസിന്റെ കുടുംബം ഒരു കുഞ്ഞ് ലൈഫ് ബോട്ടിലായിരുന്നു. ഡഗ്ലസിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അടക്കം മൊത്തം ആറുപേരായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. 10 ദിവസത്തേക്കുള്ള ഭക്ഷണം അവരുടെ കയ്യിലുണ്ടായിരുന്നു. അതിന് ശേഷം കുടുംബം അതിജീവിച്ചത് കുറച്ച് ഉള്ളിയുണ്ടായിരുന്നു. അത് കഴിച്ചും, ആമകളെ പിടികൂടി ഭക്ഷിച്ചും കടലിലുള്ള ജീവികളുടെ മുട്ട ഭക്ഷിച്ചും ആണത്രെ. അങ്ങനെ 38 ദിവസം കുടുംബം കടലിൽ അതിജീവിച്ചു.
ഒടുവിൽ 38 ദിവസത്തിന് ശേഷം ഒരു ജാപ്പനീസ് ബോട്ടാണ് ഇവരെ കണ്ടെത്തുന്നതും കരയിലെത്താൻ സഹായിക്കുന്നതും.