• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബോയിംഗ് വിമാന നിർമ്മാണം; പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

by Web Desk 06 - News Kerala 24
March 12, 2024 : 12:42 pm
0
A A
0
ബോയിംഗ് വിമാന നിർമ്മാണം; പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

യുഎസിൽ ബോയിംഗ് വിസിൽബ്ലോവർ, ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിമാന നിർമ്മാണത്തിലെ പിഴവുകള്‍ അവഗണിക്കാനുള്ള ബോയിംഗ് വിമാന കമ്പനിയുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് ജോൺ ബാർനെറ്റ്. സ്വന്തം വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.  AIR21 കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്‍റെ അഭിഭാഷകനുമായി സംസാരിക്കാന്‍ സമയം നിശ്ചയിച്ചിരുന്നു.

എന്നാല്‍, കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളില്‍ വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 62 കാരനായ ജോൺ ബാർനെറ്റ് മാർച്ച് 9 നാണ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതെന്നും കേസ് പോലീസ് അന്വേഷിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോൺ ബാർനെറ്റ് 2017-ൽ വിരമിക്കുന്നതുവരെ 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്നു. ബോയിംഗ് കമ്പനിക്കെതിരെ വിസിൽബ്ലോവർ കേസില്‍ ജോൺ ബാർനെറ്റ് തെളിവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശസ്തനായതും. ജോൺ ബാർനെറ്റിന്‍റെ മരണത്തില്‍ ബോയിംഗ് അഗാത ദുഖം രേഖപ്പെടുത്തി. 2010 മുതൽ  ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്‍റിാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ  787 ഡ്രീംലൈനർ നിര്‍മ്മിക്കുന്നത്.

ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോള്‍ ചാൾസ്റ്റൺ പ്ലാന്‍റിലെ തൊഴിലാളികള്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഘടിപ്പിച്ചു. ഈ തട്ടിപ്പ് കണ്ടെത്തിയ ജോണ്‍, അത് വെളിപ്പെടുത്തുകയായിരുന്നു. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങള്‍ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോയിംഗ് ഈ ആരോപണം തള്ളി. ലോകത്തിലെ വിവിധ വിമാന കമ്പനികള്‍ ബോയിംഗിന്‍റെ 787 ഡ്രീംലൈനർ ഉപയോഗിക്കുന്നുണ്ട്.

ബിബിസിയോടുള്ള ഒരു അഭിമുഖത്തില്‍, ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ സമ്മര്‍ദ്ദവും മൂലം കാലതാമസം ഒഴിവാക്കാനായി തൊഴിലാളികള്‍ വിമാന നിര്‍മ്മാണത്തില്‍ ഉപയോഗിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല,  787-ൽ ഘടിപ്പിക്കേണ്ട എമർജൻസി ഓക്‌സിജൻ സംവിധാനങ്ങള്‍ പരിശോധനയില്‍ 25 ശതമാനവും പരാജയപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.  2017 ല്‍ യുഎസ് റെഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയില്‍ ജോണിന്‍റെ വാദങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി. പിന്നാലെ ബോയിംഗ് പരിഹാര നടപടികൾക്കായി ഉത്തവിട്ടു. ചില ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍ കമ്പനിയില്‍ നിന്നും വിരമിച്ച ശേഷം ജോണ്‍, ബോയിംഗിനെതിരെ കേസ് നല്‍കി. കമ്പനിയുടെ ഗുരുതര ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ തന്നെ വ്യക്തപരമായി അപകീര്‍ത്തിപ്പെടുത്താനും ജോലി തടസപ്പെടുത്താനും ബോയിംഗ് ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളും ബോയിംഗ് നിഷേധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി അദ്ദേഹം തന്‍റെ അഭിഭാഷകനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ജോണിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോണിന്‍റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ പോലുള്ളവര്‍ ആവശ്യപ്പെട്ട് രംഗത്തെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഹിരാകാശത്ത് സ്വന്തം നിലയം നിർമിക്കാൻ നോക്കുന്ന വേളയിൽ ആളുകളെ തമ്മിലകറ്റുന്ന നിയമം; സിഎഎ പിൻവലിക്കണം:കാന്തപുരം

Next Post

ഒമാനിൽ റമദാൻ വ്രതാരംഭം ഇന്ന് മുതല്‍; ആശംസകൾ നേര്‍ന്ന് ഭരണാധികാരി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; പെരുന്നാളിന് ഒന്‍പത് ദിവസം അവധി

ഒമാനിൽ റമദാൻ വ്രതാരംഭം ഇന്ന് മുതല്‍; ആശംസകൾ നേര്‍ന്ന് ഭരണാധികാരി

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

വഴിവിളക്കായത് ഗാന്ധിജിയുടെ ആശയങ്ങൾ, ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

മോർച്ചറിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ, രാഷ്ട്രീയ നേട്ടത്തിനല്ലേ?; വിമര്‍ശിച്ച് ഹൈക്കോടതി

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

യാത്രക്കിടെ അജ്ഞാത തകരാറ്, താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം, നിരവധി പേർക്ക് പരിക്ക്, ഒഴിവായത് വൻദുരന്തം

നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഹരിയാനയില്‍ തലമാറ്റം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു

നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഹരിയാനയില്‍ തലമാറ്റം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In