ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി. മുംബൈ വിമാനത്താവളത്തിലാണ് താരം പറന്നിറങ്ങിയത്. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയതായിരുന്നു നടി. എന്നാൽ ഇന്നലെ ഇസ്രയേലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ കുടുങ്ങുകയായിരുന്നു.
2009 ലാണ് ആദ്യമായി നുശ്രഷ് അഭിനയരംഗത്തെത്തുന്നത്. കൽ കിസ്നേ ദേഖാ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ലൗ സെക്സ് ഓർ ദോഖ, പ്യാർ ക പഞ്ച്നാമ, പ്യാർ കാ പഞ്ച്നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഇന്നലെയാണ്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.