മുബൈ : തെന്നിന്ത്യൻ സിനിമകളുടെയും താരങ്ങളുടെയും വിജയത്തിന് പിന്നിലുള്ള കാരണവുമായി നടി കങ്കണ റണാവത്ത്. അല്ലു അർജുൻ നായകനായ പുഷ്പ, യാഷ് നായകനായ കെ.ജി.എഫ് തുടങ്ങിയ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ഒരു വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് കങ്കണയുടെ വിശദീകരണം. ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ സൃഷ്ടികൾ വരുന്നതത് കൊണ്ടും അവരുടെ സിനിമകളെ മലിനമാക്കാൻ ബോളിവുഡിനെ അനുവദിക്കാത്തത് കൊണ്ടാണെന്നും കങ്കണ കുറിച്ചു.
അവർ ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നി നിൽക്കുന്നു, അവർ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങൾ സാമ്പ്രദായികമാണ്, പശ്ചാത്യവൽക്കരിക്കാറില്ല. അവരുടെ തൊഴിൽപരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാൻ ബോളിവുഡിനെ അനുവദിക്കില്ല- കങ്കണ കുറിച്ചു.
കങ്കണയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപേർ രംഗത്ത് വരുന്നുണ്ട്. തെന്നിന്ത്യ, ബോളിവുഡ് എന്നിങ്ങനെ വിഭജിക്കുന്നത് ശരിയല്ലെന്നും പാശ്ചാത്യസംസ്കാരത്തെ വിമർശിക്കുമ്പോൾ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് മനോഹരമായ ചലച്ചിത്ര സൃഷ്ടികൾ ഉണ്ടാകാറുണ്ടെന്നും വിമർശകർ പറയുന്നു.