ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ വസതിക്ക് ബോംബ് ഭീഷണിയെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡ് പാഞ്ഞെത്തി പരിശോധന നടത്തുകയാണ്. സ്ഥലത്ത് അതീവ സുരക്ഷ പാലിച്ചാണ് ബോംബ് സ്ക്വാഡിന്റെ പരിശോധന പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.