മസ്‌കറ്റ് : ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് 55,085 ആളുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 21 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ലക്ഷ്യമിട്ട ആളുകളുടെ രണ്ട് ശതമാനമാണിത്. രാജ്യത്ത് 3,123,613 ആളുകള്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണ്. ആകെ ജനസംഖ്യയുടെ 93 ശതമാനമാണിത്. 2,898,331 പേര്‍ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 86 ശതമാനമാണിത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കുറച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.