ഡല്‍ഹി> കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴല്ക്കിണറല് വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആള്‍ക്ക് മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും.അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴല്‍ക്കിണറുകള്‍ക്ക് മൂടിയിടുമെന്നും കെജരിവാള്‍ പറഞ്ഞു .