ഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവും മോദി- ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മയപ്പെടുത്താന്‍ യുകെ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഫ്ടിഎ പുരോഗതിയും പ്രതിരോധ ഇടപാടുമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി ബൈഡനോട് പറഞ്ഞിരുന്നു. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഇന്ത്യ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് ഇന്ത്യ പരമപ്രാധാന്യം കല്‍പ്പിക്കുന്നതന്നും അവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു.