പത്തനംതിട്ട∙ അടൂർ മാരൂരിൽ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം. നായകളുമായെത്തി ഇവർ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്. സൂര്യലാൽ കാപ്പാ കേസിൽ പ്രതിയാണ്.
മണ്ണെടുപ്പിനെ എതിർത്ത സംഘത്തിൽ ഉൾപ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവർ. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികൾ, സുജാതയെ ആക്രമിക്കുകയായിരുന്നു. തോർത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.