തൃശ്ശൂര്‍: പുഴയില്‍ വീണ് ഏഴു വയസുകാരന് മരിച്ചു. കയ്പമംഗലം ചളിങ്ങാട് പുഴയില്‍ വീണ് ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങല്‍ വീട്ടില്‍ നൗഷാദ് – നദീറ ദമ്പതികളുടെ മകന് മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നൂറ് മീറ്റര്‍ അകലെയുള്ള കനോലി കനാലിലാണ് കുട്ടി വീണത്. മുഹമ്മദ് ഫര്‍ഹാനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.