• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മോശമാണെന്നത്‌ വ്യാജവാർത്ത; മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ധർ: മന്ത്രി എം ബി രാജേഷ്‌

by Web Desk 04 - News Kerala 24
March 13, 2023 : 2:52 pm
0
A A
0
കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മോശമാണെന്നത്‌ വ്യാജവാർത്ത; മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ധർ: മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം > ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌ നിയമസഭയിൽ അറിയിച്ചു. കൊച്ചിയിലെ വായു ഡൽഹിയിലേക്കാൾ മോശമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു മാധ്യമം നൽകിയ വാർത്ത തെറ്റാണ്‌. കൊച്ചിയിലെ വായു ഏറ്റവും മോശമായത്‌ ഈ ദിവസങ്ങളിൽ ഏഴാം തീയതിയാണ്‌. അത്‌ 259 പിപിഎം ആണ്‌. അന്ന്‌ തീപിടിത്തം ഇല്ലാത്ത ഡൽഹിയിലെ എയർ ക്വാളിറ്റി 238 ആണ്‌. ഇന്ന്‌ രാവിലെ 138 ആണ്‌ കൊച്ചിയിലെ പിപിഎം. ഡൽഹിയിൽ അത്‌ 223 ആണ്‌. അപ്പോഴാണ്‌ ഡൽഹിയിൽ നിന്ന്‌ കേരളത്തിൽ എത്തിയ ചിലർ ശ്വാസം മുട്ടുന്നുവെന്ന്‌ പറയുന്നത്‌. സത്യത്തിൽ ശ്വസിക്കണമെങ്കിൽ ഇവിടെ വരണമെന്നതാണ്‌ ശരി. ചില മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ദരാണെന്നും മന്ത്രി പറഞ്ഞു.

2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കൊച്ചി നഗരം എങ്ങനെ ഈ സ്ഥിതിയിലെത്തിയെന്ന് ആലോചിക്കണം. 2010 , 2015 വർഷങ്ങളിൽ അധികാരത്തിലെത്തിയ യുഡിഎഫ് കൗൺസിലുകളുടെ കാലത്താണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണ പദ്ധതി വലിയ തോതില്‍ പിന്നാക്കം പോയത്. 2005 മുതൽ 2010 വരെ എൽ ഡി എഫ് അധികാരത്തിലിരുന്നപ്പോൾ 2008 ൽ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ് 2010 വരെ നല്ല നിലയിലാണ് പ്രവർത്തിച്ചത്. മാലിന്യ ശേഖരണവും സംഭരണവും സംസ്കരണവും വളരെ ശാസ്ത്രീയമായാണ് അക്കാലത്ത് നടത്തിയത്. മുഴുവൻ വീടുകളിലും ബക്കറ്റ് വാങ്ങി നൽകി മാലിന്യം വേർതിരിച്ച് ശേഖരിച്ചു. എല്ലാ ഡിവിഷനിലേക്കും മാലിന്യ ശേഖരണത്തിനായി ഓട്ടോ റിക്ഷയും മുച്ചക്ര വാഹനങ്ങളും നൽകി. റൂട്ട് മാപ് തയാറാക്കിയായിരുന്നു മാലിന്യം ശേഖരിച്ചത്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക്, പേപ്പർ എന്നിവ പണം കൊടുത്ത് ശേഖരിക്കാൻ ശക്തി പേപ്പർ മിൽസുമായി കരാറുണ്ടാക്കി. മാലിന്യം കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റുമായി കരാറുണ്ടാക്കി. പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുകയേ ചെയ്‌തില്ല.

ജൈവ മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന വളം വാങ്ങാൻ ഫാക്‌ടുമായി കരാറുണ്ടാക്കി. ഖരമാലിന്യ സംസ്‌കരണത്തിന് ആർ ഡി എക്‌സ് പ്ലാന്റുണ്ടാക്കി. വളരെ ശാസ്ത്രീയമായും കൃത്യമായും മാലിന്യ സംസ്‌കരണം നടത്തി. ഇതാണ് സീറോ വേസ്റ്റ് നഗരം എന്ന നിലയിലേക്ക് കൊച്ചിയെ ഉയർത്തിയത്. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി തന്നെ ഈ പുരസ്‌കാരം കൊച്ചി നഗരസഭയ്ക്ക് നൽ‌കുകയും ചെയ്‌തു.

2010 ൽ യു ഡി എഫ് ഭരണസമിതി വന്നതോടെ കഥ മാറി. 2010, 2015 വർഷങ്ങളിൽ വന്ന രണ്ട് യുഡിഎഫ് കൗൺസിലുകളും മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികളും വിപുലീകരണവും നടത്തിയില്ല. ഇങ്ങനെ പ്ലാൻറ് ജീർണാവസ്ഥയിലാവുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്‌തു. ഈ പത്തുവർഷം മാലിന്യം കുന്നുകൂട്ടുകയല്ലാതെ സംസ്‌കരിക്കാനുള്ള ഒരു നടപടിയും രണ്ട് യുഡിഎഫ് കൗൺസിലുകളും എടുത്തിരുന്നില്ല. സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റിന് പണം നൽകാത്തതിനാൽ അവർ കരാറിൽ നിന്ന് പിന്മാറി. അതോടെ സംസ്കരണം താളം തെറ്റി.

അജൈവ മാലിന്യം വൻതോതിൽ ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തി. അത് വലിയ കൂമ്പാരമായി മാറി. കൊച്ചി നഗരത്തിനു പുറമേ അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി, ചേരാനല്ലൂർ, കുമ്പളങ്ങി തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യവും ബ്രഹ്മപുരത്തു കൊണ്ടുവന്നു തള്ളി. കൊച്ചി നഗരത്തിലെ മാലിന്യം പോലും ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്ത ബ്രഹ്മപുരത്താണ് സമീപ നഗരസഭകളിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരമാലിന്യം ആദ്യം ലിച്ചെറ്റ് പ്ലാന്റിലും പിന്നീട് ആർ ഡി എക്സ് പ്ലാന്റിലും തള്ളാൻ തുടങ്ങി. വീടുകളിൽ നിന്ന് വേർതിരിച്ച് ശേഖരിക്കുന്നത് നിർത്തി. ശക്തി പേപ്പർ മിൽസുമായുള്ള കരാർ അവസാനിപ്പിച്ചു. അങ്ങനെ കുന്നുകൂടിയ 5 ലക്ഷം ടൺ മാലിന്യമാണ് ഇപ്പോഴത്തെ തീപിടുത്തത്തിന് കാരണമായത്.

യുഡിഎഫ് കൗൺസിലിന്റെ കാലത്ത് തന്നെയാണ് ബ്രഹ്മപുരത്ത് പലവട്ടം മാലിന്യ കുമ്പാരത്തിന് തീപിടിച്ചത്. 2015 കൊച്ചി കോർപ്പറേഷൻ മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറുകയും സംസ്ഥാന സർക്കാരിനെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും ആണ് ചെയ്‌തത്. 2018 ൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റിന് അനുമതി നൽകി. അതിനു വേണ്ടി കരാറും ഒപ്പിട്ടു. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ പിന്നീടുള്ള രണ്ടു വർഷവും യുഡിഎഫ് കൗൺസിൽ ഒരു ശ്രമവും നടത്തിയില്ല. അതുകൊണ്ടാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ കരാറുകാർക്ക് ചുമതല നിർവഹിക്കാൻ പറ്റാതായത്. തുടർന്ന് കരാർ കമ്പനിയെ മാറ്റുകയും പുതിയ കരാറിന് സർക്കാർ നടപടിയെടുക്കുകയും ചെയ്‌തു. 52 കോടിയുടെതായിരുന്നു കരാർ. മുൻകൂറായി ഏഴ് കോടി ഉൾപ്പെടെ നൽകിയത് 12 കോടി രൂപ മാത്രമാണ്. 30% ജോലികളാണ് കമ്പനി പൂർത്തിയാക്കിയത്. പണി വൈകുന്നതിനാൽ സംസ്ഥാന സർക്കാർ പരിശോധന നടത്തി. ഇനി യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തി ജൂൺ മാസത്തോടെ ഈ കരാർ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

10 വർഷം കൊണ്ട് കുന്നുകൂടിയ ഈ മാലിന്യം രണ്ട് യുഡിഎഫ് കൗൺസിലുകളുടെ അനാസ്ഥയുടെയും ജനവിരുദ്ധതതയുടെയും മൂർത്തമായ ഉദാഹരണമാണ്. ഈ മാലിന്യം സംസ്കരിച്ച് നീക്കം ചെയ്യാനുള്ള ആത്മാർത്ഥവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ നിലവിലെ കൌണ്‍സില്‍ നടത്തുന്നതിനിടയിലാണ് മാലിന്യത്തിന് തീപിടിച്ചത്. ബയോ മൈനിങ്ങിന് കരാർ നൽകിയതുകൊണ്ടാണ് തീപിടിച്ചതെന്ന് പറയുന്നത് എത്ര യുക്തിഹീനമാണ്!.

ബ്രഹ്മപുരത്ത് തീയണക്കാൻ നടത്തിയ ശ്രമങ്ങൾ തികച്ചും ശാസ്ത്രീയമാണെന്ന് അന്താരാഷ്‌ട്ര ഏജൻസികൾ വരെ പരാമർശിച്ചിട്ടുണ്ട്. ഇത്തരമൊരു പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം അതിനെ നേരിട്ട് ജനങ്ങൾക്ക് സുരക്ഷാ നൽകുകയെന്നതാണ് സർക്കാരിന്റെ പ്രധാന ചുമതല. അതാണ് നിർവഹിക്കുന്നത്. ഇതിന്റെ കാരണങ്ങളും മറ്റു കാര്യങ്ങളുമൊക്കെ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. ലെഗസി വേസ്റ്റ് എന്നത് വര്ഷങ്ങളായി കുന്നുകൂടിയ മാലിന്യമാണ്. ആ വാക്കിന്റെ അർത്ഥത്തിൽ തന്നെ ആരാണ് ഇതിന് ഉത്തരവാദികളെന്ന് വ്യക്തമാണ്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാരാണ് ശ്രമം തുടങ്ങിയത്. കൊല്ലം കുരീപ്പുഴയിൽ ഇത് വിജയകരമായി പൂർത്തീകരിച്ചു. 45 ഏക്കർ ഭൂമി ലെഗസി വേസ്റ്റ് നീക്കം ചെയ്‌ത് കേരളത്തിൽ വീണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ ശവക്കോട്ടയായി മാറ്റിനിര്‍ത്തിയിരുന്ന പ്രദേശം ഇന്ന്‍ കുട്ടികളുടെ പാര്‍ക്ക് ആണ്. ഗുരുവായൂരിലെ മാലിന്യ സംസ്കരണ സ്ഥലമായ ബയോ പാര്‍ക്കില്‍ നിന്ന്‍ മാലിന്യം വളമായാണ് പുറത്തേക്ക് പോകുന്നത്. കിലോയ്ക്ക് 12 രൂപ നിരക്കിലാണ് വളം വിപണനം നടത്തുന്നത്. വീടുകളിലും ഫ്ലാറ്റുകളിലും അവര്‍ സംസ്കരിച്ചുണ്ടാക്കുന്ന ജൈവവളം അഞ്ചു രൂപയ്ക്ക് ഹരിതകര്‍മസേന വാങ്ങുന്നു. വര്‍ഷത്തിൽ 50 ലക്ഷം രൂപയിൽ കുറയാത്ത വരുമാനം ഇതുവഴിയുണ്ടാകുന്നു. ബ്രഹ്മപുരവും ഇങ്ങനെ മാറ്റിയെടുക്കും.

മാലിന്യ സംസ്‌കരണത്തിന് എവിടെയെല്ലാം ശാസ്ത്രീയമായ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം എതിർപ്പുമായി വന്ന് സംഘര്‍ഷമുണ്ടാക്കുകയാണ് യു ഡി എഫ് ചെയ്‌തിട്ടുള്ളത്. തിരുവനന്തപുരത്ത് വിളപ്പിൽശാലയിൽ നമ്മൾ ഇത് കണ്ടു. കോഴിക്കോട് കോതിയിൽ ഇത് നമ്മൾ കണ്ടു. തൃശൂരിലും സമരമുണ്ടാക്കി. യുഡിഎഫ് സർക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അനാസ്ഥ മൂലം കുന്നുകൂടിയ മാലിന്യങ്ങൾ സംസ്കരിക്കുകയെന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഈ സർക്കാരിന്റെയും ബാധ്യതയായി മാറുന്നു. കൊച്ചിയിലും മാലിന്യ സംസ്കരണ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറി സർക്കാരിനെ ഏൽപ്പിച്ച അനുഭവം യു ഡി എഫ് കൗൺസിലിന്റെ കാലത്തു തന്നെയുണ്ടായി എന്നത് ആരും മറന്നുകാണില്ല. എന്നാൽ ശരിയായതും ശാസ്ത്രീമായതുമായ മാര്‍ഗങ്ങളിലൂടെ മാലിന്യ സംസ്കരണത്തിന് ശ്രമിച്ചാൽ അതിനെ അട്ടിമറിക്കാൻ ഇവർ മുന്നിലുണ്ടാകും.

മാലിന്യമുണ്ടാക്കുന്നതിൽ ഒട്ടും കുറവ് നമ്മൾ, ജനങ്ങള്‍ വരുത്തുന്നില്ല. എന്നാൽ അത് സംസ്‌കരിക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങളെ എതിർക്കുകയും ചെയ്യും. ഈ മനോഭാവത്തിനാണ് മാറ്റം വരേണ്ടത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ അനുഭവത്തിലെങ്കിലും നമ്മൾ പുനർവിചിന്തനം നടത്താൻ തയാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹ്യ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരെല്ലാം ഈ പുനർ വിചിന്തനത്തിന് തയാറാകണം – മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ

Next Post

പരിശോധനക്കിടെ ലൈംഗികാതിക്രമശ്രമം, പെൺകുട്ടി വിട്ടില്ല, ഡോക്ടർ ഇടപെട്ടു; ആലപ്പുഴയിൽ കണ്ണ് പരിശോധകൻ അറസ്റ്റിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പരിശോധനക്കിടെ ലൈംഗികാതിക്രമശ്രമം, പെൺകുട്ടി വിട്ടില്ല, ഡോക്ടർ ഇടപെട്ടു; ആലപ്പുഴയിൽ കണ്ണ് പരിശോധകൻ അറസ്റ്റിൽ

പരിശോധനക്കിടെ ലൈംഗികാതിക്രമശ്രമം, പെൺകുട്ടി വിട്ടില്ല, ഡോക്ടർ ഇടപെട്ടു; ആലപ്പുഴയിൽ കണ്ണ് പരിശോധകൻ അറസ്റ്റിൽ

വരന്റെ ഭാ​ഗത്ത് നിന്നും വിവാഹസമ്മാനമായി കിട്ടിയ തുക കുറഞ്ഞു, വിവാഹം വേണ്ടന്ന് വെച്ച് വധു

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച; ഭർത്താവ് ജോലിക്ക് പോയപ്പോള്‍ ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

കേരളത്തിലെ മാലിന്യ പ്രശ്‍നം: ആറ് വര്‍ഷം മുമ്പ് മോഹൻലാല്‍ എഴുതിയ ബ്ലോഗ് ചര്‍ച്ചയാകുന്നു

കേരളത്തിലെ മാലിന്യ പ്രശ്‍നം: ആറ് വര്‍ഷം മുമ്പ് മോഹൻലാല്‍ എഴുതിയ ബ്ലോഗ് ചര്‍ച്ചയാകുന്നു

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം, തൂക്കം 870 ഗ്രാം മാത്രം; അമ്മ അരിവാൾ രോഗബാധിത

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം, തൂക്കം 870 ഗ്രാം മാത്രം; അമ്മ അരിവാൾ രോഗബാധിത

കൊച്ചി കോർപറേഷന് മുന്നിൽ സംഘർഷം; മേയറെ തടയാൻ ശ്രമം, പൊലീസ് ലാത്തി വീശി

കൊച്ചി കോർപറേഷന് മുന്നിൽ സംഘർഷം; മേയറെ തടയാൻ ശ്രമം, പൊലീസ് ലാത്തി വീശി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In