തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ്. കരാര്‍ കമ്പനി സോണ്ടയുമായുള്ള കരാറിലും ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഇതുകൊണ്ടാണെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാണിക്കുന്നു. താനും കൊച്ചിയില്‍ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേല്‍ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താന്‍ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്‌ന സൂചിപ്പിച്ചു.
അതേസമയം ബ്രഹ്മപുരം വിഷയത്തില്‍ കരാര്‍ കമ്പനി സോണ്ടയ്ക്കെതിരെ ആഞ്ഞടിച്ച് കൊച്ചി മേയര്‍ എം അനില്‍ കുമാറും രംഗത്തെത്തി. കരാര്‍ കമ്പനിയ്ക്ക് തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലന്ന് മേയര്‍ വ്യക്തമാക്കി. കമ്പനി കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.