കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍, കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും
കൊച്ചി കോര്പ്പറേഷന് നൂറ് കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.