തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കും. ദൗത്യം ഇന്ന് തന്നെ ആരംഭിക്കാന്‍ വേണ്ട നടപടി തുടങ്ങിയെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ മുറിവ് ഗുരുതരമല്ലെങ്കിലും മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതെന്നാണ് നിഗമനം.