തൃശൂർ : അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടി വെയ്ക്കും. ഇതിനെ പിടികൂടി കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ പാർപ്പിക്കും. തുടർന്ന് ചികിത്സ ലഭ്യമാക്കും. വനംവകുപ്പ് പറയുന്നത് ആന അതീവ ഗുരുതരാവസ്ഥയിൽ ആണെന്നാണ്. നിലവിലെ ആരോഗ്യ സ്ഥിതിയിൽ വെടിവെയ്ക്കുന്നത് ദുഷ്ക്കരമാണെങ്കിലും ദൗത്യവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.